ലക്‌നൗ: അയോദ്ധ്യ ക്ഷേത്രനഗരി ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഇന്ന് പുലർച്ചയോടെ ആരംഭമായി. ഇനി 7 ാം നാൾ രാംരല്ല സ്വഗൃഹത്തിലേക്ക് തിരിച്ചെത്തുന്നതോടെ ഭക്തജനലക്ഷങ്ങൾ നിർവൃതിയിലാഴും.
പ്രാണപ്രതിഷ്ഠയ്ക്കാവശ്യമായ പുഷ്പങ്ങൾ നൽകുന്ന ഒരു മുസ്ലീം കുടുംബം തങ്ങളുടെ സന്തോഷം പങ്കുവച്ചു. അയോദ്ധ്യയിലെ ഒരു പൂന്തോട്ടത്തിന്റെ സംരക്ഷകനായ മുഹമ്മദ് അനീസ്, ചടങ്ങിൽ രാം ലല്ലയ്ക്ക് അർപ്പിക്കാനുള്ള പൂക്കൾ വിതരണം ചെയ്യാനാവുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നുള്ള പൂക്കളാണ് അയോദ്ധ്യയിലെ വിവിധ കച്ചവടക്കാരിൽ നിന്ന് ലഭിക്കുന്നത്. അഞ്ച് തലമുറകളായി അനീസ് കുടുംബം ഹനുമാൻ ഗർഹിക്കും രാം ലല്ലയ്ക്കും അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങൾക്കും പൂക്കൾ നൽകുന്നു.
തന്റെ സന്തോഷം പ്രകടിപ്പിച്ച മുഹമ്മദ് അനീസ്, അയോദ്ധ്യയിൽ നിലനിൽക്കുന്ന ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും നഗരത്തിൽ മതപരമായ പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ പൂന്തോട്ടത്തിൽ നിന്ന് റോസാപ്പൂക്കൾ രാംലാലയ്ക്ക് സമർപ്പിച്ചത് തനിക്ക് സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post