ഷാര്‍ജ: സിംബാബ്വെക്കെതിരെ അഫ്ഗാനിസ്ഥാന് ഏകദിന രമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് അഫഗാനിസ്ഥാന് സ്വന്തമാക്കിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ടെസ്റ്റ് പദവിയുള്ള സിംബാബ്വെയെ അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തുന്നത്.
പരമ്പര ജയത്തോടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ അഫ്ഗാനിസ്ഥാന് ആദ്യ പത്തില്‍ ഇടംപിടിച്ചു. 10ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്. ചരിത്രത്തിലാദ്യമായാണ് അഫ്ഗാന് ആദ്യ പത്തില്‍ ഇടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 49.5 ഓവറില്‍ 248 റണ്‍സെടുത്തു. റുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് രണ്ട് പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
Discussion about this post