കാശ്മീർ: ഞാൻ ഒരു ഇന്ത്യൻ മുസ്‌ലിം ആണെന്നും, അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിൽ താൻ അഭിമാനിക്കുന്നുവെന്നും തുറന്ന് പറഞ്ഞ് പ്രശസ്ത കാശ്മീരി മാധ്യമ പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയും ആയ യാന മിർ.
ഞാൻ ഒരു ഇന്ത്യൻ മുസ്ലീമാണ്, ഞങ്ങളുടെ അഭിമാനം, അയോദ്ധ്യ രാമമന്ദിറിന്റെ ഒരു മിനി പതിപ്പ് ജറുസലേമിലെ ഇസ്രായേലി ഡെപ്യൂട്ടി മേയർക്ക് സമർപ്പിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട് എന്ന പോസ്റ്റ് തന്റെ സമൂഹ മാധ്യമത്തിൽ കൂടെ പുറത്ത് വിട്ടു കൊണ്ടാണ് യാനാ മിർ തന്റെ രാജ്യ സ്നേഹ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിൽ അവർ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഒരു ചെറു പതിപ്പ് ജറുസലേമിലെ ഇസ്രയേലിന്റെ ഡെപ്യൂട്ടി മേയറും ഇസ്രായേൽ സ്ഥാനപതിയുമായ ഫ്ലർ ഹസ്സൻ-നഹൂമിന് നൽകുന്നത് കാണാം
ശ്രീനഗർ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകയും ഭാരത് എക്സ്പ്രസ്സ് എന്ന ചാനലിലെ സീനിയർ ആങ്കറുമാണ് സാമൂഹിക പ്രവർത്തകയായ യാന മിർ. കാശ്മീരിൽ നിന്നുള്ള ആദ്യത്തെ വനിതാ യു ട്യൂബ് വ്‌ളോഗറായ യാന മിർ , കശ്മീരിന്റെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മണ്ണിനോട് ചേർന്ന് നിന്ന് കൊണ്ട് മുന്നോട്ട് കൊണ്ടുവരുന്നതിൽ മുൻകൈ എടുക്കുന്നവരിൽ പ്രധാനിയാണ്. കശ്മീർ താഴ്‌വരയിലെ യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ ഓൾ ജെകെ യൂത്ത് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റാണ് കൂടെയാണ് അവർ.
Discussion about this post