തൃശ്ശൂര്‍:നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്‍ താരനിരയുടെ സാന്നിധ്യത്തിലാണ് നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. വധൂവരന്മാര്ക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുശ്ബൂ എന്നി പ്രമുഖ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
ക്ഷേത്ര ദര്‍ശനത്തിന്ശേഷം പ്രധാനമന്ത്രി താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തി. രണ്ട് മണിക്കൂറിലധികമാണ് ഗൂരുവായൂര്‍ അമ്പലത്തില്‍ മോദി ചിലവഴിച്ചത്.തൃപ്രയാര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം പതിനൊന്ന് മണിക്ക് വലപ്പാട് ഹെലിപ്പാഡില്‍നിന്ന് കൊച്ചിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിയോടെ വെല്ലിങ്ടണ്‍ ഐലന്റില്‍ എത്തും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം 1:30ന് മറൈന്‍ഡ്രൈവില്‍ ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് 2:40ന് വെല്ലിങ്ടണ്‍ ഐലന്റിലേക്ക് മടങ്ങുന്ന അദ്ദേഹം മൂന്നുമണിയോടെ നെടുമ്പാശേരിയില്‍ എത്തി ഡല്‍ഹിയിലേക്ക് മടങ്ങും.
Discussion about this post