ഹൈദരാബാദ്:പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 13 വയസുകാരന്‍ മരിച്ചു. രംഗറെഡ്ഡിയിലെ മൈലാര്‍ദേവ്പള്ളിയിലാണ് സംഭവം. ഡോര്‍ണാല ലക്ഷ്മി വിവേകാണ് മരിച്ചത്. ഹൈടെന്‍ഷന്‍ കമ്പിയില്‍ പട്ടം കുടുങ്ങിയാണ് അപകടം ഉണ്ടായത്.
ചൊവാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. കുട്ടി പട്ടം പറത്തുകയായിരുന്നു. പെട്ടെന്ന് പട്ടം ഹൈടെന്‍ഷന്‍ കമ്പിയില്‍ കുടുങ്ങുകയായിരുന്നു. കുട്ടി വടി ഉപയോഗിച്ച് പട്ടം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് പിതാവ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ഏഴുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാള്‍ട്ടയര്‍ റോഡിലായിരുന്നു സംഭവം.പിതാവ് തക്ക സമയത്ത് ആശുപത്രിയുല്‍ എത്തിച്ചതിനാല്‍ കുട്ടി രക്ഷപ്പെട്ടു.
Discussion about this post