ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിന്ന് ബംഗളൂരുവിലേക്കും കൊല്‍ക്കത്തയിലേക്കും ഉള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ലഖ്നൗവിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യ ബോര്‍ഡിംഗ് പാസ് സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിന്റെ വികസനം പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ പുതിയ വിമാനത്താവളങ്ങള്‍ മാത്രമല്ല, 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായാണ് ഉത്തര്‍പ്രദേശ് എയര്‍ കണക്റ്റിവിറ്റി രംഗത്ത് ഒരു പ്രധാന സംസ്ഥാനമായി മാറിയത് എന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വലിയ വികസനമാണ് അയോദ്ധ്യയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം നവീകരിച്ച അയോദ്ധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. ഡിസംബര്‍ 30 ന് അയോദ്ധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം ക്ഷേത്ര നഗരമായ അയോദ്ധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്ര പ്രകാരമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനം ഏറ്റെടുത്തത്. 1450 കോടി രൂപ ചെലവിലാണ് അത്യാധുനിക വിമാനത്താവളം വികസിപ്പിച്ചത്.
Discussion about this post