ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെ സരയൂ നദിയിൽ നിന്ന് രാമക്ഷേത്രത്തിലേക്കുള്ള ജലകലശ യാത്രയിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ വനിതകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. പ്രായശ്ചിത്ത പൂജയോടെയാണ് ഇന്നലെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് ജലകലശ യാത്ര ഉൾപ്പെടെ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിൽ സ്ത്രീകൾ ജലകലശ യാത്ര നടത്തി. അഞ്ഞൂറ് സ്ത്രീകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് പ്രതിഷ്ഠാ ചടങ്ങിന്റ രണ്ടാം ദിവസമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ഷണം സ്വീകരിച്ച് നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്’- മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്ത്രീകൾ ശ്രീരാമനഗരിയിലെ സരയൂ തീരത്ത് നിന്ന് അയോദ്ധ്യയിലേക്ക് ആണ് കലശയാത്ര നടത്തിയത്. ശ്രീരാമന്റെ പതാക പാറിയതോടെ സ്ത്രീകൾ സരയൂജലം നിറച്ച കലങ്ങൾ തലയിലേന്തി ശ്രീരാമ നാമം പാടിക്കൊണ്ട് താളത്തിൽ നൃത്തം ചെയ്ത് അയോദ്ധ്യയിലേക്ക് യാത്ര നടത്തിയെന്നും പ്രസ്താവനയിൽ പറഞ്ഞു. മേയർ ഗിരിഷ് പതി ത്രിപതിയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച കലശയാത്രക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ ഭാര്യ രാമലക്ഷ്മി ത്രിപതിയാണ്. സഹ മുഖ്യമന്ത്രി ബ്രജേഷ് പതാകിന്റെ ഭാര്യ നമ്രത പതക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോളി സിംഗ് എന്നിവരും കലശയാത്രയിൽ പങ്കെടുത്തിരുന്നു.
Discussion about this post