ലക്‌നൗ: ഷാഹി ഈദ്ഗാഹ് കയ്യടക്കിവച്ചിരിക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമിയുടെ സ്ഥലം വിട്ട്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരന് വധഭീഷണി. മഥുര സ്വദേശിയായ അശുതോഷ് പാണ്ഡെയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
അശുതോഷ് പാണ്ഡെയുടെ മൊബൈൽ നമ്പറിലേക്ക് ശബ്ദസന്ദേശം ആണ് എത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ വധിക്കുമെന്നാണ് ഭീഷണി. ഇതിന് പുറമേ അശുതോഷിനെ അസഭ്യം പറയുന്നുമുണ്ട്. പാകിസ്താനിൽ നിന്നുമുള്ളതാണ് സന്ദേശം എന്നാണ് അയച്ചയാൾ വ്യക്തമാക്കിയിട്ടുള്ളത്. സന്ദേശം ലഭിച്ചതിന് പിന്നാലെ അശുതോഷ് പാണ്ഡെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് തന്നെയുള്ള മതതീവ്രവാദികൾ ആണ് ഭീഷണിയ്ക്ക് പിന്നിൽ എന്നാണ് വിവരം. ഇതിനിടെ അശുതോഷ് പാണ്ഡെയുടെ സമൂഹമാദ്ധ്യമങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ഉൾപ്പെടെയാണ് ഹാക്ക് ചെയ്യപ്പെട്ടത്.
Discussion about this post