തൃശൂർ: പതിനേഴുകാരൻ വിഷ്ണുറാമിന് ജിവിതത്തിൽ ഇനിയൊരിക്കലും ഇതുപോലൊരു സെൽഫി പകർത്താനാവില്ല. ഇനിയുള്ള കാലമെത്രയും നെഞ്ചിലേറ്റാൻ കഴിയുന്ന ഒരു ചിത്രമാണ് പ്രധാനമന്ത്രിയുടെ തൃപ്രയാർ ക്ഷേത്രദർശന വേളയിൽ വിഷ്ണുവിന് കിട്ടിയത്.
ക്ഷേത്രദർശനം കഴിഞ്ഞ് പടിഞ്ഞാറെ നടയിൽ നിന്നും തിരികെ ഇറങ്ങി കാറിൽ കയറാൻ പോകുമ്പോഴാണ് കാത്തുനിന്ന ജനക്കൂട്ടത്തിനിടയിൽ നിന്നും വിഷ്ണു റാമിന്റെ ശബ്ദം മോദി കേട്ടത്. ‘സർ എ സെൽഫി പ്ലീസ്’. ഇത് കേട്ട പ്രധാനമന്ത്രി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ തിരികെ തന്റെ വിശ്രമസ്ഥലത്തേക്ക് നടന്നു. വസ്ത്രം മാറി തിരികൈ മോദി നടന്നത് വിഷ്ണു നിൽക്കുന്ന സ്ഥലത്തേക്കാണ്.
കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് കാറിൽ കയറാൻ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം കേട്ടില്ല. വിഷ്ണുവിനടുത്തെത്തിയ അദ്ദേഹം അവനേട് ചോദിച്ചു ‘ക്യാ ചാഹിയേ തും കോ’… അവൻ പറഞ്ഞു ‘സെൽഫി സർ. കേട്ടയുടൻ മോദി അവനെ ചേർത്തു പിടിച്ചു കൊണ്ട് സെൽഫി എടുക്കാൻ അനുമതി നൽകി. എന്നാൽ, വിഷ്ണു റാം മാത്രമേ സെൽഫി എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. മോദിയോട് ചേർന്നു നിന്നു വിഷ്ണു റാം സെൽഫി പകർത്തി. വിഷ്ണുവിനെ അനുഗ്രഹിച്ച് അഞ്ചു മിനിറ്റോളം വിഷ്ണുവിനോടും പിതാവിനോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം കാറിനടുത്തേക്ക് തിരിച്ചു നടന്നത്.
Discussion about this post