ഗാന്ധിനഗർ: ഗുജറാത്തിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. ഇതേ തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അതിർത്തിയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നിരീക്ഷിച്ചപ്പോഴാണ് നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് വ്യക്തമായത്. ഇതോടെ ഇയാളെ സംഘം പിടികൂടുകയായിരുന്നു.
മാനസികമായി അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് ചോദ്യം ചെയ്യലിൽ ബിഎസ്എഫിന് വ്യക്തമായത്. ഇയാളുടെ പക്കൽ നിന്നും രേഖകളോ ആയുധങ്ങളോ ബിഎസ്എഫ് കണ്ടെടുത്തിരുന്നില്ല.
വരാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യാതിർത്തിയിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് പാക് പൗരന്റെ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post