ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പങ്കും അന്വേഷിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തോട് ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ നവാസ് ഷെരീഫ് യോഗം വിളിച്ചിരുന്നു. പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് പാക്കിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി. ജെയ്ഷ ഇ മുഹമ്മദിനെതിരെ നടപടി ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നടപടിയില്ലാതെ സെക്രട്ടറി തല ചര്‍ച്ചകള്‍ തുടരില്ലെന്നും ഇന്ത്യ അറിയിച്ചു.
വ്യോമസേനാ താവളത്തിലെ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ നേരത്തെ ഇന്ത്യ കൈമാറിയിരുന്നു. ഫോണ്‍ കോളിന്റെ വിവരങ്ങളാണ് ഇന്ത്യ കൈമാറിയിരുന്നത്.
ഈ മാസം 15നാണ് ഇന്ത്യ-പാക്ക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച നടക്കാനിരിക്കുന്നത്. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടി തൃപ്തികരമെങ്കില്‍ മാത്രം ചര്‍ച്ച മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
Discussion about this post