ന്യൂഡൽഹി: തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലൊരുങ്ങുന്നത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ. സൈബർ ഭീഷണികൾ കൈകാര്യം ചെയ്യാനായി ഉന്നത തല സംഘത്തെ ഉത്തർപ്രദേശിലേക്ക് അയച്ച് ആഭ്യന്തര വകുപ്പ്. കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം എന്നിവയിലെ ഉദ്യോഗസ്ഥരും സൈബർ രംഗത്തെ വിദഗ്ധരും സംഘത്തിലുണ്ട്.
പ്രതിഷ്ഠാ ചടങ്ങ് അടുത്ത് വരുന്ന സാഹചര്യത്തിൽ സൈബർ കുറ്റവാളികൾ വാട്സ് ആപ്പിലൂടെ അയക്കുന്ന വിദ്വേഷകരമായ മൊബൈൽ ആപ്ലിക്കേഷനുകളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് പൗരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷനുകൾ സംബന്ധിച്ച്
നൽകിയിട്ടുണ്ട്. ‘സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക. വാട്ട്‌സ്ആപ്പ് വഴിയോ പരസ്യങ്ങളിലൂടെയോ വരുന്ന മൈാബൈൽ ആപ്ലക്കേഷനുകളെ കുറിച്ചും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ഫോമുകളെ കുറിച്ചും ശ്രദ്ധപുലർത്തണം. ഇതിലൂടെ നിങ്ങളുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടാനും ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങളിൽ പെട്ട് പോകാനും കാരണമാകും’- ആഭ്യന്തര മന്ത്രലയം പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
ലോകം മുഴുവൻ പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള കാത്തിരിപ്പിലാണ്. ഈ വേളയിൽ സൈബർകുറ്റകൃത്യങ്ങൾ തടയാനുള്ള എല്ലാ ക്രമീകരണങ്ങളും സ്വീകരിക്കണമെന്ന് അധികൃതർക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post