കാസർകോട്: തെയ്യം കാണാനെത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 96 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർകോട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിലാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്കാണ് തെയ്യം നടക്കുന്നിടത്ത് നിന്ന് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യ വിഷബാധയാണെന്ന് അറിഞ്ഞത്.
ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ല. ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു
Discussion about this post