തിരുവനന്തപുരം : സിഎംആർഎൽ – എക്സാ ലോജിക് ഇടപാടുകളെ കുറിച്ചുള്ള രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശം. സിഎംആർഎൽ പരോക്ഷമായി നിയന്ത്രിക്കുന്നത് പിണറായി വിജയൻ ആണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കെഎസ്ഐഡിസിയ്ക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും റിപ്പോർട്ടിൽ പറയുന്നു.
സിഎംആർഎല്ലിന് യാതൊരുവിധ സഹായവും നൽകിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാദമാണ് ആർഒസി റിപ്പോർട്ടോടെ തകരുന്നത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരായി റിപ്പോർട്ടിൽ ഉള്ളത്. സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയാണ് സിഎംആർഎലിൽ ഉള്ളത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട്. ഇക്കാരണങ്ങളാൽ എക്സ് ആലോചിക്കുമായി നടന്നത് തല്പരകക്ഷി ഇടപാട് ആണെന്നും വെളിപ്പെടുത്താതെ ഇരുന്നത് നിയമലംഘനം ആണെന്നും ആർഒസി റിപ്പോർട്ട് പറയുന്നു. കൂടാതെ സിഎംആര്‍എലിൽ നിന്ന് പണം വാങ്ങിയത് ചെയ്ത ജോലിക്കുള്ള പ്രതിഫലം ആണെന്ന് തെളിയിക്കുന്നതിനുള്ള യാതൊരു രേഖയും എക്സാലോജിക്കിന് ഹാജരാക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനാൽ തന്നെ നിയമപ്രകാരം എക്സാലോജിക്കിനെതിരായ അന്വേഷണം സിബിഐക്കോ ഇഡിയ്ക്കോ വിടാം എന്നും ബംഗളൂരു ആർഒസി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post