ഗാന്ധിനഗര്‍: ഗുജറാത്തിലെ ഹാര്‍നി നദിയിലെ ബോട്ടപകടത്തില്‍ മരണം 14 ആയി. 12 കുട്ടികളും രണ്ട് അദ്ധ്യാപകരുമടക്കം 14 പേരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം .ന്യൂ സണ്‍റൈസ് സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കെത്തിയ 23 വിദ്യാര്‍ത്ഥികളും നാല് അദ്ധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക.
ബോട്ട് മറിഞ്ഞതിന് പിന്നാലെ ഏഴ് വിദ്യാര്‍ത്ഥികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ബോട്ടില്‍ പരിധി കവിഞ്ഞ് ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമെന്ന് വഡോദര എംഎല്‍എ ഷൈലേഷ് മെഹ്ത പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. 18 പേര്‍ക്കെതിരെ കേസെടുക്കുകയും , മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Discussion about this post