Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്ത് ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതലറിയാം

എന്നാൽ ഇവരുടെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്

by Brave India Desk
Jan 20, 2024, 02:04 pm IST
in News, Special, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്ത് ആം ആദ്മി പാർട്ടി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ ഇന്ത്യൻ പാർലമെന്റ് ജനാധിപത്യം തകരാറിലാകുമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ ദേശീയ പാർട്ടികളോടൊപ്പം അവർക്കെതിരെ മത്സരിക്കുന്ന പ്രാദേശിക പാർട്ടികളെ അത് ദോഷകരമായി ബാധിക്കുമെന്നും ഇത് ദേശീയ പാർട്ടികൾക്ക് അന്യായമായ മേൽകൈ കൊടുക്കുമെന്നും ആം ആദ്മി പാർട്ടി നാഷണൽ സെക്രട്ടറി പങ്കജ് ഗുപ്ത ആരോപിച്ചു.

Stories you may like

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തെ ആം ആദ്മി പാർട്ടി ശക്തമായി എതിർക്കുന്നു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പാർലമെന്ററി ജനാധിപത്യം, ഭരണഘടനയുടെ അടിസ്ഥാന ഘടന, രാജ്യത്തിന്റെ ഫെഡറൽ രാഷ്ട്രീയം എന്നീ ആശയങ്ങളെ തകർക്കും. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പിന് തൂക്കു നിയമസഭകളെ അഭിമുഖീകരിക്കാൻ കഴിയില്ല, ഇത് കൂറുമാറ്റങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കുകയും എം‌എൽ‌എമാരെയും എം‌പിമാരെയും പരസ്യമായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രവണതയെ വർദ്ധിപ്പിക്കുകയും ചെയ്യും ആം ആദ്മി പാർട്ടി വ്യക്തമാക്കി

പാർലമെന്ററി ഭരണ സംവിധാനത്തിൽ ഒരേസമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് സ്ഥാനമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇവരുടെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്

ഒരു രാജ്യം ഇരു ഇലക്ഷൻ എന്ന സങ്കൽപം പ്രധാനമന്ത്രിക്കും ബി ജെ പി ക്കും പ്രിയപെട്ടതാണെങ്കിലും ഇത് ആദ്യമായി നടപ്പിലാകാൻ പോകുന്നതോ ഭാരതത്തിൽ ആദ്യമായി കേൾക്കുന്നതോ അല്ല.

1951 ഒക്‌ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിൽ നടന്ന 100 ദിവസത്തിലധികം നീണ്ടുനിന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിനായുള്ള ശ്രമം ആരംഭിച്ചത്. അന്ന് സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നു.ഇപ്പോൾ ആം ആദ്മിയും കോൺഗ്രസ്സും പറയുന്നത് പോലെ പാർലമെന്ററി സംവിധാനത്തിന് എതിരാണെങ്കിൽ അന്ന് രാജ്യം സ്ഥാപിതമായ കാലഘട്ടത്തിൽ ആദ്യ ഇലക്ഷനുകൾ ഒരേ സമയം നടക്കില്ലായിരുന്നു.

എന്നാൽ , സംസ്ഥാനങ്ങൾ പുനഃക്രമീകരിക്കപ്പെടുകയും കോൺഗ്രസിന്റെ നേതൃത്വത്തിൽ അസംബ്ലികൾ അകാലത്തിൽ പിരിച്ചുവിടപ്പെടുകയും ചെയ്തതോടെ, ഈ സജ്ജീകരണം തകരാൻ തുടങ്ങി.
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും 1957, 1962, 1967 വർഷങ്ങളിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടന്നു എന്നത് ശ്രദ്ധേയമായിരുന്നു.

1970-ൽ, ലോക്‌സഭ തന്നെ അകാലത്തിൽ പിരിച്ചുവിടുകയും 1971-ൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.1972 ആയപ്പോഴേക്കും, സമന്വയിപ്പിച്ച തിരഞ്ഞെടുപ്പ് ട്രെൻഡ് തകർന്നു, മിക്കവാറും ഒരു സംസ്ഥാന തിരഞ്ഞെടുപ്പും പിന്നീട് ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ഒത്തുവന്നില്ല.

അതായത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഭാരതത്തിന്റെ ഭരണഘടനാ നിർമ്മാതാക്കളും ആദ്യ കാല നേതാക്കളും സ്വാഭാവികമായി കണ്ട ഒന്നായിരുന്നുവെന്നും ഏതോ കാലഘട്ടത്തിൽ. ഏകോപിപ്പിക്കപ്പെട്ട ഒരു സംവിധാനത്തിന്റെ അഭാവത്തിൽ മാത്രം പ്രയോഗികതയിലേക്ക് എത്തിക്കാൻ പറ്റാത്ത ഒന്നാണെന്നും കാണാൻ സാധിക്കും.

അതായത് ഇത് എതിരാളികൾ വസ്തുതയും അവരുടെ തന്നെ ചരിത്രവും ഓർമ്മിക്കാതെ ആരോപിക്കുന്നത് പോലെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള ഒരു മോദി അജണ്ടയോ ബി ജെ പി അജണ്ടയോ അല്ലെന്ന് പകൽ പോലെ വ്യക്തമാണ്. മറിച്ച് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ഭരണകക്ഷികളെ ‘തിരഞ്ഞെടുപ്പ് മോഡിൽ’ തുടരുന്നതിന് പകരം ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന പ്രായോഗിക ദേശീയ ചിന്തയാണ്.

രാഷ്ട്രീയ റാലികൾ പരമാവധി കുറയ്ക്കുന്നതിനാൽ സാധാരണ ജനജീവിതത്തിന്റെ തടസ്സവും ഇത് കുറയ്ക്കും.തിരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം അടിക്കടി ഏർപ്പെടുത്തി, മാസങ്ങളോളം എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിപ്പിക്കുന്നതും. എന്നാൽ ഒരു രാജ്യം ഇരു തിരഞ്ഞെടുപ്പ് വരുന്നതോടെ രാജ്യം ഏകീകരിക്കപ്പെടുമെന്നും അങ്ങനെ സംഭവിച്ചാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നും ഭയന്നാണ് പ്രതിപക്ഷ കക്ഷികൾ ഇതിനോട് മുഖം തിരിച്ചു നിൽക്കുന്നതെന്ന് വ്യക്തമാണ്

Tags: BJPaapincOne Nation One election
Share1TweetSendShare

Latest stories from this section

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies