ആലപ്പുഴ : അദ്ധ്യാപികയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കായംകുളത്താണ് സംഭവം നടന്നത്. കായംകുളം ചിറക്കടവ് സ്വദേശിയായ പി കെ സജി ആണ് ഭാര്യ ബിനുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം നടന്നത്. സജിയുടെ ഭാര്യ ബിനു സ്കൂൾ ടീച്ചർ ആണ്. ആത്മഹത്യ ചെയ്ത സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകൾ ഉള്ളതായി പോലീസ് അറിയിച്ചു. സജിയുടെയും ബിനുവിന്റെയും ഏക മകൻ കോയമ്പത്തൂരിൽ വിദ്യാർത്ഥിയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
Discussion about this post