ചെന്നൈ: പ്രധാനമന്ത്രിയുടെ സ്വച്ഛ് തീര്‍ത്ഥ് യജ്ഞം ഏറ്റെടുത്ത് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കാനുള്ള യജ്ഞം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാമേശ്വരത്തെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തില്‍ നടത്തിയ ശുചീകരണ പരിപാടിയില്‍ അണ്ണാമലൈ പങ്കെടുത്തു. ബിജെപിയുടെ മറ്റ് നേതാക്കളും പൊതുജനങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.
‘അയോദ്ധ്യയില്‍ നാളെ നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ബിജെപിയിലെ സഹോദരീസഹോദരന്മാര്‍ തമിഴ്‌നാട്ടിലെ ഏകദേശം 5000 ത്തോളം ആരാധനാലയങ്ങള്‍ ശുചീകരിച്ചു.- അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.
ബിജെപി പ്രവര്‍ത്തകരോടും പൊതതുജനങ്ങളോടും ചേര്‍ന്ന് രാമേശ്വരത്തെ കോതണ്ഡരാമസ്വാമി ക്ഷേത്രം ശുചീകരിച്ചു. ക്ഷേത്രങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തമിഴ്‌നാട്ടിലെ പൊതുജനങ്ങളും ബിജെപി പ്രവര്‍ത്തകരും പങ്കെടുക്കുന്നത് കാണുമ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷം തോന്നുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസവും അദ്ദേഹം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.
ഈ മാസം 12ന് നാസിക്കിലെ കളറാം ശ്രീരാമക്ഷേത്രം ശുചീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ക്ഷേത്രങ്ങള്‍ ശുചീകരിക്കുക എന്ന പരിപാടിക്ക് തുടക്കമിട്ടത്. കൂടാതെ ക്ഷേത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
Discussion about this post