ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി രാജ്യത്തെ ക്ഷേത്രങ്ങള്‍ ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് അയോദ്ധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രം ശുചീകരിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി താരം ഇന്ന് തന്നെ അയോദ്ധ്യയിലെത്തിയിട്ടുണ്ട്. ചൂല്‍ കൊണ്ട് ക്ഷേത്ര പരിസരം വൃത്തിയാക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ക്ഷേത്രത്തിലെത്തിയ താരം ദര്‍ശനം നടത്തിയിരുന്നു.
‘ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നു. പ്രാണപ്രതിഷ്ഠ അടുത്തതോടെ അയോദ്ധ്യ മനോഹരമായി തീര്‍ന്നിരിക്കുന്നു. ഉത്സവ പ്രതീതിയാണ് അയോദ്ധ്യയില്‍ ഇപ്പോള്‍ ഉള്ളത്’- കങ്കണ പറഞ്ഞു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ക്ഷേത്ര ശുചീകരണ യജ്ഞത്തില്‍ ബോളിവുഡ് താരം ജാക്കി ഷെറോഫും പങ്കാളിയായിരുന്നു. മുംബൈയിലെ ക്ഷേത്രം ശുചിയാക്കിയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ചത്. ക്ഷേത്രം ശുചിയാക്കുന്ന ജാക്കി ഷെറോഫിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആണ്. ക്ഷേത്രം അധികൃതരും പ്രദേശവാസികളും അദ്ദേഹത്തോടൊപ്പം കൂടി. ജാക്കി ഷ്രോഫിനെ കാണാന്‍ നിരവധി പേരായിരുന്നു ക്ഷേത്രത്തിന് മുന്‍പില്‍ തടിച്ചു കൂടിയത്.
ഈ മാസം 12ന് നാസിക്കിലെ കല്‍റാം ശ്രീരാമക്ഷേത്രം ശുചീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ക്ഷേത്രങ്ങള്‍ ശുചീകരിക്കുക എന്ന പരിപാടിക്ക് തുടക്കമിട്ടത്. കൂടാതെ ക്ഷേത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
Discussion about this post