തിരുവനന്തപുരം : 2024ൽ ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ 2025ൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വയനാട് മേപ്പാടിയിൽ നടന്ന പി എ മുഹമ്മദ് അനുസ്മരണ പരിപാടിയിലായിരുന്നു എംവി ഗോവിന്ദന്റെ ഈ പരാമർശം. ഈ തെരഞ്ഞെടുപ്പിൽ എല്ലാവരും ബിജെപിയെ തോൽപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
“2025ൽ ആർഎസ്എസിന്റെ നൂറാം വാർഷികം ആണ് വരുന്നത്. അതോടെ രാജ്യത്ത് ഭരണഘടന ഇല്ലാതാകും. ചാതുർവർണ്യ വ്യവസ്ഥ പുനസ്ഥാപിക്കപ്പെടും. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിച്ചില്ലെങ്കിൽ രാജ്യം അപകടകരമായ സ്ഥിതിയിൽ എത്തും” എന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
“അടുത്ത ഏപ്രിൽ, മെയ് മാസത്തിലായി ലോക്സഭ തെരഞ്ഞെടുപ്പ് വരും. രാജ്യത്ത് ആകെ ദുരിതവും പട്ടിണിയും ആണ്. ജനപ്രശ്നങ്ങൾ പറഞ്ഞ ബിജെപിക്ക് വോട്ട് കയറാൻ കഴിയില്ല. അതുകൊണ്ടാണ് അവർ രാമ ക്ഷേത്രം പണിയുന്നത്. ഇതിനെയാണ് വർഗീയത എന്ന് പറയുന്നത്. ക്ഷേത്രം ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. 2025ൽ മാത്രമേ ക്ഷേത്രം പൂർത്തിയാകുള്ളൂ. ഉമ്മൻചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് നാളത്തെ പരിപാടി” എന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.
Discussion about this post