ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി. ശംഖൊലികളോടെയാണ് പ്രധാനസേവകനെ രാമജന്മഭൂമി സ്വീകരിച്ചത്. അഞ്ച് മണ്ഡപങ്ങളും പിന്നിട്ട് അദ്ദേഹം ഗര്‍ഭഗൃഹത്തില്‍ എത്തി. അദ്ദേഹത്തെ തിലകം ചാര്‍ത്തി ആചാര്യര്‍ സ്വീകരിച്ചു. രാംലല്ലയ്ക്കായുള്ള പട്ടും പുടവയും വെള്ളിക്കുടയുമായാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്.
പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയതോടെ അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു. വാരണാസിയില്‍ നിന്നുള്ള ലക്ഷ്മീകാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് സ്വീകരിച്ചത്.
Discussion about this post