ലക്‌നൗ: സര്‍വ്വാഭരണ വിഭൂഷിതനായി ബാലകരാമന്‍ മിഴി തുറന്നു. മഞ്ഞപ്പട്ടും സ്വര്‍ണ്ണ കുണ്ഡലങ്ങളും പൊന്നിന്‍ കിരീടവും ബാലകരാമന് ശോഭയേകി. രാമഭക്തരെ്ല്ലാം ആനന്ദാശ്രു പൊഴിച്ചു.
ഒരു കയ്യില്‍ പൊന്നിന്‍ വേലും മറു കയ്യില്‍ പൊന്നിന്റെ അമ്പും കൊണ്ടുള്ള രാമരൂപം കാണുന്ന മിഴികളിലെല്ലാം ഇനിയിതില്‍പരമൊരു പുണ്യമില്ലെന്ന ജന്മ നിര്‍വൃതിയാണ് നിറയുന്നത്.
നാവില്‍ രാമമന്ത്രമല്ലാതെ മറ്റൊന്നും ഉരിയാടാന്‍ കഴിയാത്ത ആനന്ദ നിമിഷം. അഞ്ച് വയസുകാരനായ ബാലക രാമന്റെ മുഖം കാണുന്ന കണ്ണുകളില്‍ നിറയുന്നത് വാത്സല്യമോ ഭക്തിയോ..സമര്‍പ്പണമോ..
Discussion about this post