ലക്‌നൗ: ഭാരതത്തിന്റെ അടിസ്ഥാനം ഭഗവാൻ ശ്രീരാമൻ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. ഭാരതത്തിന്റെ ആശയം രാമനാണ്. ഭാരതത്തിന്റെ നിയമവും ഐശ്വര്യവും ശ്രീരാമൻ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പണ്ട് വനവാസ കാലത്ത് 14 വർഷം അയോദ്ധ്യയിലെ ജനങ്ങൾക്ക് ശ്രീരാമനെ പിരിഞ്ഞ് നിൽക്കേണ്ടിവന്നു. എന്നാൽ നമുക്ക് ആകട്ടെ നൂറ്റാണ്ടുകളോളമാണ് രാമനിൽ നിന്നും അകന്ന് നിൽക്കേണ്ടിവന്നത്. ഈ അകൽച്ചയിൽ നമ്മുടെ പല തലമുറകൾക്ക് കഷ്ടങ്ങളും മനപ്രയാസങ്ങളും നേരിടേണ്ടിവന്നു.
രാമനിൽ നിന്നും ഉണ്ടായ ദേശീയ ബോധത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. രാജ്യത്തിന്റെ അടിസ്ഥാനം രാനാണ്. ഇന്ത്യയുടെ ആശയം രാമനാണ്. രാമനാണ് രാജ്യത്തിന്റെ നിയമവും അഭിമാനവും. രാമനെ നാം ആദരിക്കുമ്പോൾ അതിന്റെ ചൈനത്യം ആയിരക്കണക്കിന് വർഷം നമുക്കൊപ്പം ഉണ്ടാകും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിലൂടെ അടുത്ത ആയിരം വർഷത്തേക്കുള്ള വികസനത്തിനു കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. മികവുറ്റ ഒരു രാജ്യം നിർമ്മിച്ചെടുക്കാമെന്ന് ഈ നിമിഷത്തിൽ നമുക്ക് പ്രയ്ത്‌നിക്കാം. നമ്മുടെ രാജ്യം പുതുചരിത്രം കുറിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ പക്വതയാണ് രാമക്ഷേത്രമായി ഉയർന്ന് നിൽക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post