ലക്‌നൗ: ലോകം മുഴുവന്‍ സന്തോഷത്തിന്റ അന്തരീക്ഷമെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠക്ക് ശേഷം അയോദ്ധ്യയില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം രാംലല്ല ഇവിടെ തിരികെ എത്തിയിരിക്കുന്നു. വര്‍ഷങ്ങളുടെ പ്രയത്‌നങ്ങള്‍കൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു സുവര്‍ണ നിമിഷത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത്. പ്രഭു ശ്രീരാമനോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ട അവസരമാണ് ഇത്. രാമകഥ കേള്‍ക്കുന്ന ഏതൊരാളുടെയും വേദനകളും സങ്കടങ്ങളും ഇല്ലാതാകുന്നു’ – അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാംലല്ലക്കൊപ്പം ഇന്ത്യയുടെ അഭിമാനം കൂടി തിരിച്ചു വന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധത ഒന്നു കൊണ്ടാണ് ഇന്ന് അയോദ്ധ്യയില്‍ രാമരാജ്യം സാക്ഷാത്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാമപ്രതിഷ്ഠ രാമരാജ്യത്തിന്റെ തുടക്കമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ത്രേതായുഗത്തില്‍ തിരിച്ചെത്തിയതിന്റെ അനുഭൂതിയാണ് ഇപ്പോള്‍ തോന്നുന്നത്. ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ഈ തലമുറ അതീവഭാഗ്യവാന്മാരാണ്. അയോദ്ധ്യയില്‍ ക്ഷേത്രം ഉയര്‍ന്നത് പ്രധാനമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടു മാത്രമാണ്. രാമഭക്തരുടെ ആഗ്രഹപൂര്‍ത്തീകരണമാണ് അയോദ്ധ്യയില്‍ നടന്നത്. അയോദ്ധ്യയുടെ വീഥികളിലെവിടെയും ഇനി രാമനാമം മുഴങ്ങിക്കൊണ്ടിരിക്കുമെന്നും യോഗി വ്യക്തമാക്കി.
Discussion about this post