അയോദ്ധ്യ:അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാം ലല്ലയുടെ പ്രതിഷ്ഠയിലൂടെ ഇന്ത്യ അഭിമാനത്തിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുകയാണെന്ന് ശ്രീരാം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ്ദേവ് ഗിരി. ശ്രീരാമന്റെ പ്രതിഷ്ഠ അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇനി ദീപങ്ങളുടെ ഉത്സവം ആരംഭിക്കാന്‍ പോവുകയാണെന്നും ട്രസ്റ്റ് ട്രഷറര്‍ പറഞ്ഞു.
ഇതൊരു രാഷ്ട്രിയ നേട്ടം മാത്രമല്ല. സനാതന ഭക്തിയോടെയാണ് പ്രധാനമന്ത്രി ഇതെല്ലാം പരിസമാപ്തിയില്‍ എത്തിച്ചത്. കൂടാതെ പ്രാണ പ്രതിഷ്ഠയ്ക്ക് തയ്യാറെടുത്ത പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഞങ്ങള്‍ സന്യാസിമാരോട് കൂടിയാലോചിച്ച് അദ്ദേഹത്തോട് മൂന്ന് ദിവസം ഉപവസിക്കാനും , വ്രതം എടുക്കാനും പറഞ്ഞിരുന്നു. അദ്ദേഹം 11 ദിവസം വരെ കഠിന വ്രതം എടുത്തു. ഈ ദിവസങ്ങളില്‍ വിദേശയാത്ര നടത്തരുതെന്നും പറഞ്ഞിരുന്നു. അദ്ദേഹം ആ നാളുകളില്‍ നാസിക്കല്‍ മുതല്‍ രാമശ്വേരം വരെയുള്ള വിവധ ക്ഷേത്രങ്ങളാണ് സന്ദര്‍ശിച്ചത്. അതിലൂടെ അദ്ദേഹം ഇന്ത്യയിലൂടനീളമുള്ള എല്ലാ ഇന്ത്യക്കാരെയും അയോദ്ധ്യയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും ട്രസ്റ്റ് ട്രഷറര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദിയെ പോലെ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെ ലഭിച്ചത് ലോകത്തിന്റെ മുഴുവന്‍ ഭാഗ്യമാണ് . പ്രധാനമന്ത്രി ഈ യുഗം തന്നെ മാറ്റി മറിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാത്രമേ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കു എന്നും ശ്രീരാം ട്രസ്റ്റ് ട്രഷറര്‍ പറഞ്ഞു.
Discussion about this post