മുംബൈ: മഹാരാഷ്ട്രയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാമശോഭയാത്ര സംഘടിപ്പിച്ചവർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായിട്ടുണ്ട്.
ഉച്ചയോടെ നയാ നഗറിലായിരുന്നു സംഭവം. ശോഭയാത്രയുടെ ഭാഗമായുള്ള വാഹന റാലിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹന റാലി കടന്ന് പോകുന്നതിനിടെ മതതീവ്രവാദികൾ തടയുകയായിരുന്നു. റാലി കടന്ന് പോകാൻ സമ്മതിയ്ക്കില്ലെന്നും, പടക്കം പൊട്ടിക്കരുതെന്നും രാമവിശ്വാസികളോട് മതതീവ്രവാദികൾ പറഞ്ഞു. എന്നാൽ ശോഭയാത്രയുമായി മുന്നോട്ട് പോകുമെന്ന് രാമ ഭക്തരും പ്രതികരിക്കുകയായിരുന്നു.. ഇതോടെ മതതീവ്രവാദികൾ മർദ്ദിക്കാൻ ആരംഭിച്ചു.
അതേസമയം സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കാനുള്ള ഒരു ശ്രമവും സർക്കാർ വച്ചുപൊറുപ്പിക്കില്ല. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post