ലക്‌നൗ:അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ സംഘത്തിലുണ്ടായിരുന്ന തൊഴിലാളികളെ പുഷ്പവൃഷ്ടി നടത്തി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളുടെ പരിശ്രമം കൂടിയാണ് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അയോദ്ധ്യ എന്ന ചരിത്ര നിമിഷം ഭാരതത്തിന് സമര്‍പ്പിക്കാന്‍ പറ്റിയത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓരോ തൊഴിലാളികളുടെയും സമീപത്തേക്ക് ചെന്നാണ് പ്രധാനമന്ത്രി പുഷ്പവൃഷ്ടി നടത്തിയത്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ചുവന്ന പൂക്കളിന്റെ ദളങ്ങള്‍ കൊണ്ടാണ് പ്രധാനമന്ത്രി ഓരോ തൊഴിലാളികളോടും ആദരവ് പ്രകടിപ്പിച്ചത്.
ഉച്ചക്ക് 12.30ന് അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായത്. പൂജകളില്‍ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരും പങ്കെടുത്തു.
Discussion about this post