ക്വെറെറ്റാരോ: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ആദ്യ രാമക്ഷേത്രം തുറന്നു. മെക്‌സിക്കോയിലെ ക്വെറെറ്റാരോയിലാണ് ഭക്തര്‍ക്കായി ആദ്യത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത്. അമേരിക്കയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ നിര്‍വഹിച്ചത്.
പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പുരോഹിതരുടെയും മെക്‌സിക്കന്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ മെക്‌സിക്കോയിലെ ഹിന്ദു പ്രവാസി സമൂഹം ഭജനകള്‍ ആലപിച്ചു. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെല്ലാം ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. മെക്‌സിക്കോയില്‍ രാമക്ഷേത്രം ഉയര്‍ന്ന വിവരം മെക്‌സിക്കോയിലെ ഇന്ത്യന്‍ എംബസിയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.
ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. രാംലല്ലയ്ക്കായുള്ള പട്ടും വെള്ളിക്കുടയുമായാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയത്. ക്ഷേത്രം സാദ്ധ്യമാകാന്‍ ഇത്രനാള്‍ വൈകിയതില്‍ അദ്ദേഹം രാമനോട് ക്ഷമ ചോദിച്ചു. ഭാരതത്തിന്റെ അടിസ്ഥാനം ഭഗവാന്‍ ശ്രീരാമന്‍ ആണ്. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. ഭാരതത്തിന്റെ ആശയം രാമനാണ്. ഭാരതത്തിന്റെ നിയമവും ഐശ്വര്യവും ശ്രീരാമന്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പണ്ട് വനവാസ കാലത്ത് 14 വര്‍ഷം അയോദ്ധ്യയിലെ ജനങ്ങള്‍ക്ക് ശ്രീരാമനെ പിരിഞ്ഞ് നില്‍ക്കേണ്ടിവന്നു. എന്നാല്‍ നമുക്ക് ആകട്ടെ നൂറ്റാണ്ടുകളോളമാണ് രാമനില്‍ നിന്നും അകന്ന് നില്‍ക്കേണ്ടിവന്നത്. ഈ അകല്‍ച്ചയില്‍ നമ്മുടെ പല തലമുറകള്‍ക്ക് കഷ്ടങ്ങളും മനപ്രയാസങ്ങളും നേരിടേണ്ടിവന്നു.
രാമനില്‍ നിന്നും ഉണ്ടായ ദേശീയ ബോധത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. രാജ്യത്തിന്റെ അടിസ്ഥാനം രാമനാണ്. ഇന്ത്യയുടെ ആശയം രാമനാണ്. രാമനാണ് രാജ്യത്തിന്റെ നിയമവും അഭിമാനവും. രാമനെ നാം ആദരിക്കുമ്പോള്‍ അതിന്റെ ചൈനത്യം ആയിരക്കണക്കിന് വര്‍ഷം നമുക്കൊപ്പം ഉണ്ടാകും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post