ലക്‌നൗ: അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭു ശ്രീരാമന്‍ രാമജന്മഭൂമിയില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ലോകം മുഴുവനുമുള്ള രാമഭക്തര്‍. മന്ദസ്മിതത്തോടെ നില്‍ക്കുന്ന ബാലകരാമനെ കണ്ടവരെല്ലാം ഏറ്റവും കൂടുതല്‍ സംസാരിച്ചത് രാംലല്ലയുടെ കണ്ണുകളെയും ചിരിയെയും കുറിച്ചാണ്. ആനന്ദദായകം, മാസ്മരികം എന്നെല്ലാമാണ് രാമഭക്തര്‍ രാംലല്ലയുടെ ചിരിയെയും കണ്ണുകളെയും കുറിച്ച് വര്‍ണിച്ചത്. രാമന്റെ മുഖത്തെ ഭാവത്തെ ചിലര്‍ മനോഹരമെന്നും ദൈവീകമെന്നും വര്‍ണിക്കുമ്പോള്‍ മന്ദഹാസമെന്നും മനംമയക്കുന്ന ചിരിയെന്നുമാണ് മറ്റു ചിലര്‍ വര്‍ണിക്കുന്നത്.
എല്ലാം അദ്ദേഹത്തിന്റെ െൈകകളുടെ മാന്ത്രികതയാണ്. രാംലല്ല എങ്ങനെയായിരിക്കണമെന്ന് ഞങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ഭാവനയില്‍ തെളിഞ്ഞതാണ്. കുഞ്ഞുങ്ങളുടെ മുഖഭാവങ്ങളും സവിശേഷതകളും നിരീക്ഷിച്ചു. പിന്നീട് അദ്ദേഹമത്് അത് പേപ്പറില്‍ പകര്‍ത്തി. അങ്ങനെയാണ് ഈ ശ്രേഷ്ഠമായ കലാസൃഷ്ടി സംഭവിച്ചതെന്ന് അരുണ്‍ യോഗി രാജിന്റെ ഭാര്യ വിജേത പറഞ്ഞു.
പുഞ്ചിരിക്കുന്ന മുഖം, ദൈവീക ഭാവം, അഞ്ച് വയസുള്ള സ്വരൂപം, യുവരാജന്റെ ഭാവം എന്നിങ്ങനെ നാല് മാനദണ്ഡങ്ങളാണ് അരുണ്‍ യോഗി രാജിനും മറ്റ് രണ്ട് ശില്‍പ്പികള്‍ക്കും ക്ഷേത്ര ട്രസ്റ്റ് നല്‍കിയിരുന്നത്.
പേപ്പറിലാണ് ആദ്യം രാംലല്ലയുടെ ചിത്രം വരച്ചത്. രാംലല്ലയുടെ കണ്ണ്, മൂക്ക്, താടി, ചുണ്ടുകള്‍, കവിളുകള്‍ എന്നിവ ശില്‍പ്പ ശാസ്ത്രം അനുസരിച്ചാണ് ചെയ്തിരിക്കുന്നത്. മുഖത്തെയും ശരീരത്തിലെയും സവിശേഷതകള്‍ മനസിലാക്കാനായി യോഗിരാജ് ശരീരഘടനയെ കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാറുണ്ട്. വിഗ്രഹം ഇത്രയേറെ യഥാര്‍ത്ഥമെന്ന് തോന്നാനുള്ള പ്രധാന കാരണം അതാണൈന്ന് വിജേത പറയുന്നു. കുട്ടികളെയും നിരീക്ഷിക്കുന്നതിനാും അവര്‍ എങ്ങനെയാണ് പുഞ്ചിരിക്കുന്നതെന്ന് മനസിലാക്കുന്നതിനുമായി അദ്ദേഹം സ്‌കൂളുകളില്‍ പോകുമായിരുന്നെന്നും വിജേത കൂട്ടിച്ചേര്‍ത്തു.
‘വൃത്താകൃതിയിലുള്ള മുഖമാണ് രാമവിഗ്രഹത്തിന്റേത്. ദക്ഷിണേന്ത്യയിലെ ശില്‍പങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ഈ രീതിയാണ്. ഒഡീഷയിലെയും ബംഗാളിലെയും ചില ശില്‍പങ്ങള്‍ക്കും വൃത്താകൃതിയിലുള്ള മുഖങ്ങള്‍ കണ്ടുവരാറുണ്ട്’- ഡല്‍ഹിയിലെ ഡോ ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഹെറിറ്റേജ് റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റിലെ ശൈലേന്ദ്ര കുമാര്‍ സ്വയിന്‍ പറയുന്നു.
‘രാംലല്ലയുടെ മുഖത്തെ സൗന്ദര്യത്തില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല. ആ ചുരുളന്‍ മുടി, മനോഹരമായ കവിളുകള്‍, പുഞ്ചിരി, ദിവ്യ പ്രഭാവലയം…’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Discussion about this post