കൊൽക്കൊത്ത: ഞാനുമായും എന്റെ പാർട്ടിയുമായും നല്ല ബന്ധം വച്ച് പുലർത്തുന്ന വ്യക്തിയാണ് മമത ബാനെര്ജിയെന്ന പറഞ്ഞ് നാവ് വായിലിടും മുന്നേ തന്നെ രാഹുൽ ഗാന്ധിയെ തിരുത്തി പറഞ്ഞ് ബംഗാളിൽ നിന്നുള്ള കോൺഗ്രസ് നേതാവും കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവുമായ അധിർ രഞ്ജൻ ചൗധരി.
സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും മമത ബാനർജിയുമായി നല്ല ബന്ധം ആണുള്ളത് എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്, എന്നാൽ മമത ഒരു അവസരവാദിയും വിശ്വസിക്കാൻ കൊള്ളാത്തവളും ആണെന്നാണ് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലുള്ള അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയത്. രണ്ടു പ്രതികരണങ്ങളും തമ്മിൽ മണിക്കൂറുകളുടെ മാത്രം വ്യതാസമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
മമതാ ബാനർജിയുടെ കാരുണ്യത്താൽ ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കോൺഗ്രസിന് എങ്ങനെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അറിയാം, ഞങ്ങൾ നേടിയ രണ്ട് സീറ്റുകൾ (2019 ലെ പശ്ചിമ ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ) മമതയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ് . മംമ്ത അവസരവാദിയാണ്; 2011ൽ കോൺഗ്രസിന്റെ കാരുണ്യത്തോടെയാണ് അവർ അധികാരത്തിൽ വന്നത്, പക്ഷെ അവർക്ക് ഇപ്പൊ അതൊന്നും ഓർമയില്ല അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
ഇതോടു കൂടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇൻഡി സഖ്യത്തിൽ മാത്രമല്ല സ്വന്തം പാർട്ടിയായ കോൺഗ്രസിലും ഒരു വിലയും ഇല്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. നേരത്തെ പ്രാണപ്രതിഷ്ഠ ഒഴിവാക്കിയതിന് തുടർന്ന് ഹിന്ദി ഹൃദയ ഭൂമിയിൽ കൂട്ട രാജി ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു
Discussion about this post