ചെന്നൈ: ഈശ്വര വിശ്വാസത്തെ തുടർന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് എന്ന് തമിഴ് നടൻ രജനികാന്ത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും രജനികാന്ത് പറഞ്ഞു.
പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ 150 താരങ്ങളിൽ താനും ഉൾപ്പെട്ടു. അതുകൊണ്ട് ക്ഷണം ലഭിച്ചു. ഈശ്വര വിശ്വാസി ആയതു കൊണ്ടാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും രജനികാന്ത് വ്യക്തമാക്കി.
ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആകും എല്ലാവർക്കും ഉണ്ടാകുക. എല്ലായ്‌പ്പോഴും അത് നമ്മുടേതുമായി യോജിക്കണം എന്നില്ല. എന്നെ സംബന്ധിച്ച് രാമക്ഷേത്രം വിശ്വാസമാണ്. അല്ലാതെ രാഷ്ട്രീയം അല്ലെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇന്നലെയാണ് രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് രജനി കാന്തിന് നേരെ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിശ്വാസം ആണ് വലുതാണെന്ന് അദ്ദേഹം പറഞ്ഞത്.
Discussion about this post