ലക്‌നൗ: അയോദ്ധ്യയില്‍ രാംലല്ലയ്ക്ക് ഭീമന്‍ ഉടവാള്‍ സമര്‍പ്പിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള രാമഭക്തന്‍. ഏഴ് അടി നീളവും 3 ഇഞ്ച് വീതിയും 80 കിലോ ഭാരവുമുള്ള ഉടവാളാണ് സമര്‍പ്പിച്ചത്. ചരിത്രപരമായ ആയുധങ്ങള്‍ ശേഖരിക്കുന്ന നവി മുംബൈയില്‍ നിന്നുള്ള നീലേഷ് അരുണ്‍ സകാര്‍ ആണ് അയോദ്ധ്യ രാമക്ഷേത്രത്തിന് വാള്‍ സമര്‍പ്പിച്ചത്.
‘ഞാന്‍ ചരിത്രപരമായ ആയുധങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന ഒരാളാണ്. നവി മുംെൈബയില്‍ നിന്നാണ് വരുന്നത്. എന്റെ നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ എന്റെ ആയുധങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഉടവാളോട് സമാനമുള്ള ഉടവാള്‍ പ്രഭു രാമന് സമര്‍പ്പിക്കാനാണ് കൊണ്ടുവന്നിരിക്കുന്നത്. ഏഴ് അടി നീളവും 3 ഇഞ്ച് വീതിയുമുള്ള ഈ ഉടവാളിന് 80 കിലോ ഭാരമുണ്ട്’-നീലേഷ് അരുണ്‍ സകാര്‍ പറഞ്ഞു.
വിഷ്ണു നാരായണനുള്ള സമര്‍പ്പണമാണ് ഈ വാള്‍. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അത് മനസിലാക്കാന്‍ കഴിയും. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാളിന്റെ പിടി നിര്‍മിച്ചിരിക്കുന്നത് പിച്ചള കൊണ്ടാണ്. ഇതില്‍ സ്വര്‍ണം പൂശിയിരിക്കുന്നു. വായ്ത്തല സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ഒന്നര മാസം കൊണ്ടാണ് വാളിന്റെ നിര്‍മാണം പൂര്‍ത്തിയായതെന്നും നീലേഷ് പറയുന്നു.
Discussion about this post