ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഈ മാസം 30ന് ശിക്ഷ വിധിക്കും. ഇതിന് മുൻപ് പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് പറയാനുള്ളത് കോടതി ഇന്ന് നേരിട്ട് കേട്ടു. മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.
കേസിലെ മുഴുവനും പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നൈസാം, അജ്മൽ, അനൂപ് , മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, മൻഷാദ് എന്നിവർക്കെതിരായ കൊലക്കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. 13, 14. 15, പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷർണാസ് അഷ്റഫ് എന്നിവരാണ് 13, 14, 15 പ്രതികൾ.
ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കടന്നെന്ന കുറ്റവും കോടതി വിധിച്ചിട്ടുണ്ട്. 1, 3.7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാദത്തിനിടെ പ്രതികൾ ചേർന്ന് നിഷ്ഠൂരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത് എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ പ്രതികൾക്ക് ലഭിക്കാനാണ് സാദ്ധ്യത.
Discussion about this post