ദിസ്പൂർ: കോൺഗ്രസ് ഇപ്പോൾ മൃദു നക്സലുകൾ ആയി കഴിഞ്ഞിരിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 22 വർഷമായി കോൺഗ്രസിൽ ഉണ്ടായിരുന്ന ആളായിരുന്നു താനെന്നും കോൺഗ്രസിന് ഇപ്പോൾ അതിന്റെ ആത്മാവ് നഷ്ടപെട്ടിരിക്കുകയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ശർമ്മ. കോൺഗ്രസിന്റെ ഇപ്പോഴുള്ള മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസിലാകും, ഗാന്ധിജി യിൽ നിന്നും കോൺഗ്രസ് ഒരുപാടു വ്യതിചലിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി കാരണം ഇപ്പോൾ കോൺഗ്രസിന് ഒരു ഇടത് ചായ്‌വാനുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾ മുമ്പാണ് ഇൻഡി മീറ്റിങ്ങുകൾ ഇപ്പോൾ നിയന്ത്രിക്കുന്നത് ഇടതു പക്ഷമാണ് എന്ന് മാമതാ ബാനർജിയും തുറന്ന് പറഞ്ഞത്
കോൺഗ്രസ്സുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് മമതാ ബാനർജി പ്രഖ്യാപിച്ചത്. തുടർന്ന് സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. പല കാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇടതു പക്ഷം ഇൻഡി മീറ്റിങ്ങുകൾ ഹൈ ജാക്ക് ചെയ്തതാണ് പ്രധാന കാരണമെന്നാണ് അവർ പറഞ്ഞിരുന്നത്
അതെ സമയം അക്രമത്തിന് പ്രേരിപ്പിച്ചതിന് അസമിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിട്ടുണ്ട് . സമഗ്രമായ അന്വേഷണത്തിനായി കേസ് ഇതിനകം അസം സിഐഡിക്ക് കൈമാറിയിട്ടുണ്ട്.
രാഹുൽ ഗാന്ധി സഞ്ചരിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപി വിജയിക്കും. പിന്നെ എന്തായിരുന്നു നിങ്ങളുടെ യാത്രയുടെ ഉദ്ദേശം ? അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. എന്നാൽ ആസാമിലെ ജനങ്ങൾ അതിന് അനുവദിച്ചില്ല,” അസം മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post