ന്യൂഡൽഹി: ജനങ്ങളാണ് തനിക്കുവേണ്ടി തിരഞ്ഞെടുപ്പ് കാഹളം മുഴക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ കാഹളം മുഴക്കുക മാത്രമാണു താൻ ചെയ്യുന്നതെന്നും ജനങ്ങൾ അതു തിരഞ്ഞെടുപ്പു കാഹളമാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.ഞാൻ തിരഞ്ഞെടുപ്പു കാഹളം മുഴക്കുന്നുവെന്നാണു മാദ്ധ്യമങ്ങൾ പറയുന്നത്. അവസാന ആൾക്കുവരെ വികസനമെത്തിക്കാനുള്ള കാഹളമാണ് ഞാൻ മുഴക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ പൂർണമായെന്നും ഇനി രാഷ്ട്രപ്രതിഷ്ഠയാണ് നടക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
25 കോടി ജനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ദാരിദ്ര്യത്തിൽനിന്നു മുക്തരായി. സ്വാതന്ത്ര്യത്തിനുശേഷം ചിലർ ദാരിദ്ര്യനിർമാർജനം എന്ന മുദ്രാവാക്യം നൽകി. എന്നിട്ട് ഏതാനും കുടുംബങ്ങൾ സമ്പന്നരാവുകയും അവരുടെ രാഷ്ട്രീയം പുഷ്ടിപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിൽ 19,100 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post