ന്യൂഡൽഹി: ഭാരതത്തിന്റെ നാരീശക്തിയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു ഇത്തവണ നടന്ന 75 ആം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സുഹൃത്തായിരുന്ന ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്ടാതിഥി ആയി എത്തിയ ചടങ്ങിൽ ഇന്ത്യൻ നാവിക സേനയെ നയിക്കുന്ന മൂന് വനിതാ പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാളായിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ദേവികാ നമ്പൂതിരി.
അടൂരിൽ ജനിച്ച് ശ്രീകാര്യത്ത് താമസിക്കുന്ന ദേവികയുടെ മനസ്സിൽ ഈയൊരു സ്വപ്നം കൂടുകെട്ടുന്നത് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അച്ഛൻ ഹരികുമാർ നമ്പൂതിരിയോടൊപ്പം റിപ്പബ്ലിക് ദിന പരേഡ് കണ്ടതോടെയാണ്. ആ കാഴ്ച്ചയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ഒരു ദിവസം തൻ്റെ പിതാവിനെപ്പോലെ യൂണിഫോമിൽ മാർച്ച് ചെയ്യാൻ കഴിയുമെന്ന് മനസ്സിൽ കുറിച്ചിടുകയായിരിന്നു
തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളജിൽനിന്ന് ബിടെക് (ഓണേഴ്സ്) കരസ്ഥമാക്കിയ ദേവിക തന്റെ 21 ആം വയസ്സിലാണ് നാവിക സേനയിൽ ചേരുന്നത്. ഇപ്പോൾ ഇന്ത്യൻ സൈന്യം രാജ്യത്തിൻറെ മഹത്തായ വനിതാ ശക്തി വിളംബരം ചെയ്യുന്ന വേളയിൽ തന്നെ ഇനി വരാൻ പോകുന്ന അനവധി തലമുറയെ പ്രചോദിപ്പിച്ചു കൊണ്ട് തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് കേരളത്തിന്റെ അഭിമാനമായ ഈ മിടുക്കി
ദേവികയുടെ പിതാവ് മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഹരികുമാർ എ, ഇപ്പോൾ കോട്ടയം ജില്ലാ കോടതിയിൽ മാനേജർ ആയി ജോലി ചെയ്യുകയാണ് . പരേഡിന് സാക്ഷ്യം വഹിക്കാൻ മലയാലപ്പുഴ സ്വദേശിയായ അമ്മ കവിതാദേവിയും ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ സഹോദരൻ ശ്രീശങ്കറും കുടുംബത്തോടൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്
Discussion about this post