ഐ ലീഗ് ഫുട്ബാളിന് ഇന്ന് കിക്കോഫ്. നിലനില്‍പ്പും ഭാവിയും ചോദ്യചിഹ്നമായി ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ ഔദ്യോഗിക ലീഗ് ഫുട്ബാളിന്റെ ഒമ്പതാം സീസണ് പോരാട്ടങ്ങള്‍ക്ക് കൊല്‍ക്കത്തയിലും ഗോവയിലുമായി പന്തുരുണ്ട് തുടങ്ങുന്നത്. ഉദ്ഘാടനദിനത്തില്‍ മോഹന്‍ ബഗാന് ഐസോള്‍ എഫ്.സിയെയും സാല്‍ഗോക്കര്‍ എഫ്.സിബംഗളൂരു എഫ്.സിയെയും നേരിടും.
രണ്ടാം ഡിവിഷന് ജേതാക്കളായ മിസോറം ടീം ഐസോള്‍ എഫ്.സിയും നേരിട്ട് പ്രവേശം നേടിയ പുണെയില്‍നിന്നുള്ള ഡി.എസ്.കെ ശിവാജിന്സുമാണ് ഇക്കുറി ലീഗിലെ പുതുമുഖങ്ങള്‍. നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്, റണ്ണറപ്പ് ബംഗളൂരു എഫ്.സി, ഈസ്റ്റ് ബംഗാള്‍, മുംബൈ എഫ്.സി, സാല്‍ഗോക്കര്‍, ഷില്ളോങ് ലജോങ്, ഗോവ സ്പോര്‍ട്ടിങ് എന്നിവരാണ് മറ്റു ടീമുകള്‍.
2014-15 സീസണില്‍ 11 ടീമുകള്‍ മത്സരിച്ച സ്ഥാനത്ത് ഇക്കുറി, ഒമ്പതു ടീമുകളെ പന്തുതട്ടാനുള്ളൂ.
Discussion about this post