ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ 12 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത് . സുപ്രീം കോടതിയുടെ 75-ാം വര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റല്‍ സുപ്രീംകോടതി റിപ്പോര്‍ട്ടുകള്‍,ഡിജിറ്റല്‍ കോടതികള്‍, സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങളാണ് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്നത്.
സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ , സുപ്രീം കോടതി വിധികള്‍ എന്നിവ രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഫോര്‍മാറ്റിലും ലഭ്യമാക്കും. അതിനുള്ള ഡിജിറ്റല്‍ കോര്‍ട്ടസ് 2.0 ആപ്ലിക്കേഷന്‍ മോദി നാളെ രാജ്യത്തിനായി സമര്‍പ്പിക്കും. ജില്ലാ കോടതിയിലെ ജഡ്ജിമാര്‍ക്ക് ഇലക്ട്രാണിക് രൂപത്തില്‍ കോടതി രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള ഇ-കോര്‍ട്ടസ് പ്രോജക്റ്റിന് കീഴിലുള്ള സംരംഭമാണ് ഡിജിറ്റല്‍ കോര്‍ട്ടസ് 2.0 ആപ്ലിക്കേഷന്‍ . ഇതില്‍ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് ഉപയോഗവും ബന്ധപ്പെട്ടിരിക്കുന്നു. ഇത് സംഭാഷണങ്ങള്‍ ടെക്സ്റ്റിലേക്ക് മാറ്റുന്നു. പുതിയ വെബ്സൈറ്റ് ഇംഗ്ലീഷ് ഹിന്ദി ദ്വിഭാഷാ രൂപത്തിലുള്ളതുമായിരിക്കും.
Discussion about this post