ബംഗളൂരു:വിവാഹ ദിനം എല്ലാവര്‍ക്കും സ്പെഷ്യല്‍ ആണ്. ആ ദിനം കല്യാണമണ്ഡപത്തിലേക്ക് വധുവരന്‍മാര്‍ പോവാന്‍ പല വെറൈറ്റി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അണിഞ്ഞൊരുങ്ങി വിവാഹവേഷത്തില്‍ മെട്രോ കയറി കതിര്‍മണ്ഡപത്തിലെത്തിയ നവവധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ബംഗളൂരു നഗരത്തിലെ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കില്‍ പെട്ട് സ്വന്തം കല്യാണം വൈകാതിരിക്കാന്‍ വിവാഹ ദിനം അണിഞ്ഞൊരുങ്ങി വധു നേരെ കയറിയത് മെട്രോയിലേക്കാണ്. മെട്രോ ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറിയ വധു വധുവിനെ കണ്ട് സഹയാത്രക്കാരും മൂക്കത്ത് വിരല്‍ വെച്ചു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വധുവിന്റെ യാത്ര.ട്രാഫിക്കില്‍ കുടുങ്ങിയില്ലെന്ന് മാത്രമല്ല കൃത്യ സമയത്ത് വധു മണ്ഡപത്തില്‍ എത്തുകയും കല്യാണം തടസം കൂടാതെ നടക്കുകയും ചെയ്തു.
മെട്രോയുടെ ഓട്ടോമാറ്റിക് എന്‍ട്രി ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍ വധു ക്യാമറയ്ക്ക് നേരെ കൈവീശി കാണിക്കുന്നതിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ തുടരുമ്പോള്‍, സാരിയും ആഭരണങ്ങളും മേക്കപ്പും ധരിച്ച് അവള്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത് കാണാം. അവസാനം, വധു വിവാഹ വേദിയില്‍ എത്തുകയും ചടങ്ങില്‍ പങ്കെടുക്കാന്‍ സ്റ്റേജില്‍ ഇരിക്കുകയും ചെയ്യുന്നു.
ജനുവരി 16-നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എക്സിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.വധു മിടുക്കിയാണ് ,’മെട്രോയ്ക്ക് നന്ദി. മെട്രോ ഇല്ലായിരുന്നെങ്കിലോ?എന്നിങ്ങനെയുളള കമന്റുകളാണ് ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.













Discussion about this post