പാലക്കാട്: കൂട്ട്പാതയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. കുഞ്ഞിനെ ലോട്ടറി വിൽപ്പനക്കാരിയെ ഏൽപ്പിച്ച ശേഷം യുവതി മുങ്ങുകയായിരുന്നു.
അസം സ്വദേശികളുടേതാണ് കുഞ്ഞ്. പിതാവ് ഉറങ്ങിക്കിടക്കുന്ന സമയം കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളയുകയായിരുന്നു. ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ബസിലും സമാന സംഭവമുണ്ടായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ബസിൽ യാത്രക്കാരിയുടെ കയ്യിൽ ഏൽപ്പിച്ച് കടന്നുകളഞ്ഞത്. കുഞ്ഞിന്റെ പിതാവുമായുള്ള തർക്കത്തിനെ തുടർന്നാണ് ഇത്തരമൊരു സാഹസത്തിന് യുവതി മുതിർന്നത്. കുഞ്ഞിനെ സഹയാത്രികയുടെ കയ്യിൽ ഏൽപ്പിച്ച ശേഷം യുവതി മറ്റൊരു സ്‌റ്റോപ്പിൽ ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post