ദേശവിരുദ്ധരില്നിന്നും കേരളത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആര്.എസ്.എസ് മിഷനറി മാത്രമാണ് താനെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഹിന്ദുക്കളെ രാഷ്ട്രീയ ശക്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ പറയുന്നത്.
ഹിന്ദുക്കളാണ് കേരളത്തിലെ ഏറ്റവും അരികിലേക്ക് മാറ്റപ്പെടുന്ന മതവിഭാഗം. രാജ്യത്ത് ഒരുതരത്തിലുള്ള സാമൂഹ്യ നീതിയും അവര്‍ക്ക് ലഭിക്കുന്നില്ല. രാഷ്ട്രീയ ശക്തി ഇല്ലാത്തതിനാലാണ് ഈ ദുരവസ്ഥ. അവരെ രാഷ്ട്രീയ ശക്തിയാക്കുകയാണ് ലക്ഷ്യം-കുമ്മനം പറഞ്ഞു.
അരനൂറ്റാണ്ടു കാലത്തെ മുന്നണി ഭരണം മൂലം കേരളത്തില്‍ ഹിന്ദു വിഭാഗം അപകടകരമായ വിധത്തില്‍ അരികിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍നിന്നും കേരളത്തിലെ ഹിന്ദുക്കളെ പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ബി.ജെ.പിയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫും എല്‍ഡിഎഫും നടത്തുന്ന നൂനപക്ഷ പ്രീണനത്തില്‍ ഹിന്ദുക്കള്‍ക്ക് വലിയ രീതിയില്‍ അമര്‍ഷമുണ്ട്. സംസ്ഥാന ജനസംഖ്യയില്‍ 52 ശതമാനവും ഹിന്ദുക്കളാണ്. എന്നാല്‍, വെറും 40 ശതമാനം ഭൂമി മാത്രമേ അവരുടെ കൈയിലുള്ളൂ. കെട്ടിട നിര്‍മാണ ബിസിനസിന്റെ കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് ഒരു അവസരവും ഇല്ല. ഹിന്ദുക്കളെല്ലാം കേരളം വിടുകയാണന്നും കുമ്മനം പറഞ്ഞു.
Discussion about this post