ഇടുക്കി : ഇടുക്കി പൂപ്പാറയിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി. കേക്കിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കുന്നതാണ്.
ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പശ്ചിമബംഗാൾ സ്വദേശിയായ 16 വയസ്സുകാരിയായ പെൺകുട്ടിയാണ് പൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നീ മൂന്ന് പേരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ മെയ് 29ന് ആയിരുന്നു രാജകുമാരി ഖജനാപാറയിലെ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായ 16 വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായിരുന്നത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുന്ന സമയത്ത് ആയിരുന്നു പ്രതികൾ പെൺകുട്ടിക്ക് സമീപത്ത് എത്തുകയും സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്.
Discussion about this post