ന്യൂഡല്‍ഹി:ഏഴാമത് പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ക്രിയാത്മകമാണെന്ന അഭിനന്ദനവുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച ആരംഭിച്ചത്. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ 11 മണിക്കാണ് ചര്‍ച്ച തുടങ്ങിയത്.
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും , എഴുതി പഠിക്കുവാനും വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ പരീക്ഷ ഹാളില്‍ സമയം നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. എഴുതി പഠിക്കുന്നത് ഓര്‍മ്മശക്തിയെ സഹായിക്കുമെന്നും , കഴിവുകളുടെ മൂര്‍ച്ച കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിലേക്ക് കുറുക്കു വഴികളില്ല. ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കണമെന്നും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഏതൊരു സാഹചര്യവും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയണം . ജീവിതത്തില്‍ നമ്മള്‍ നമ്മളോട് തന്നെ എപ്പോഴും മത്സരിച്ചു കൊണ്ടിരിക്കണം. മത്സരങ്ങള്‍ ഇല്ലെങ്കില്‍ ജീവിതത്തില്‍ ഒരു ലക്ഷ്യവും ഇല്ലാതെയായി പോവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷ സമയത്ത് കുട്ടികളോട് നേരത്തെ എഴുന്നേറ്റ് പഠിക്കുക എന്നിങ്ങനെയുള്ള സമര്‍ദ്ദങ്ങള്‍ കൊടുക്കുന്നത് ഒഴിവാക്കണം എന്ന് മാതാപിതാക്കളോട് അദ്ദേഹം പറഞ്ഞു. കൂടാതെ കുട്ടികളുടെ മാര്‍ക്കുകള്‍ സുഹൃത്തുക്കളുമായി താരതമ്യം ചെയ്യുന്നതെല്ലാം മാതാപിതാക്കള്‍ ഒഴിവാക്കണം . ഇതെല്ലാം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ അദ്ധ്യാപകരും വളരെ പങ്ക് വഹിക്കുന്നു.കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതും , അവര്‍ക്ക് ജീവിക്കാന്‍ ശക്തി നല്‍കുന്നതേല്ലാം ഓരോ അദ്ധ്യാപകരാണ്.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എപ്പോഴും നല്ല ബന്ധം നിലനിര്‍ത്തണം. ഒരു അദ്ധ്യാപകന്‍ ജോലി മാത്രമല്ല ചെയുന്നത്. ഓരോ കുട്ടികളുടെയും ഭാവി നിങ്ങളുടെ കൈകളിലൂടെയാണ് പോവുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്
Discussion about this post