കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യാത്രക്കാരനില്‍ നിന്നും 1.89 കോടി വിലമതിപ്പുള്ള സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്ന് കിലോയോളം ഭാരം വരുന്ന സ്വര്‍ണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായാണ് സ്വര്‍ണം പിടികൂടിയത്. സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്‍ ഷൂസില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1473 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പിന്നാലെ നടത്തിയ തിരച്ചിലില്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1774 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Discussion about this post