പാലക്കാട്: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് തുടങ്ങില്ല. സർവീസ് ആരംഭിക്കുന്നത്. ഒരാഴ്ച്ചത്തേക്ക് നീട്ടി. ഇന്ന് സർവീസ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, അയോദ്ധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് സർവീസ് ആരംഭിക്കുന്നത് നീട്ടി വച്ചത്.
പാലക്കാട് നിന്നും വൈകീട്ട് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ അയോദ്ധ്യയിലെത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയക്രമം. അന്ന് വൈകീട്ട് തന്നെ മടക്ക യാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ് നടത്തുക.
Discussion about this post