ന്യൂഡല്‍ഹി;മഹാത്മാഗാന്ധിയുടെ 76 ചരമവാര്‍ഷിക ദിനത്തില്‍ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവിന് രാഷട്രപതി ദ്രൗപതി മുര്‍മുവും , വൈസ് പ്രസിഡന്റ് ജഗദീപ് ധന്‍ഘഖര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് , എന്നിവരും പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ബാപ്പുവിന് അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിനായി രക്തസാക്ഷികളായ എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ത്യാഗങ്ങള്‍ ,ജനങ്ങളെ സേവിക്കാനും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ കാഴ്ചപ്പാട് നിറവേറ്റാനും ഞങ്ങളെ പ്രചോദിപ്പിക്കുന്നു’ എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ ജനങ്ങളില്‍ ചൈതന്യം നിറച്ച മഹാത്മാഗാന്ധിജിക്ക് ആദരാഞ്ജലി നേരുന്നു. ഗാന്ധിജിയുടെ സാമാധാനത്തിന്റെയും ഐക്യത്തിന്‍െയും സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും ആദരാഞ്ജലി അര്‍പ്പിച്ചു.
രാജ്യത്തിന്റെ സ്വതന്ത്യത്തിനുനായുള്ള മഹാത്മഗാന്ധിയുടെ സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വര്‍ഷവും ജനുവരി 30 ന് ഇന്ത്യ മഹത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായി ആചരിക്കുന്നു.
Discussion about this post