പാരീസ്: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള ബിരുദം നേടുന്നതിന് മുമ്പ് ഫ്രാൻസിൽ ഒരു വർഷത്തേക്ക് ഫ്രഞ്ച് പഠിക്കാനുള്ള പ്രത്യേക പരിപാടിയായ ക്ലാസസ് ഇൻ്റർനാഷണൽസ് ആരംഭിച്ച് ഫ്രഞ്ച് സർക്കാർ.
ഇന്ത്യൻ വിദ്യാർത്ഥികൾ അവർ എടുക്കുന്ന കോഴ്സുകൾ ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന പ്രോഗ്രാമുകളിൽ മാത്രം പരിമിതപ്പെടുത്താതെ, ഫ്രാൻസിൻ്റെ വൈവിധ്യമാർന്നതും പ്രശസ്തവുമായ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആക്സസ് ചെയ്യാൻ സഹായിക്കുന്നതിനാണ് ക്ലാസ് ഇൻ്റർനാഷണൽസ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഫ്രഞ്ച് എംബസി പ്രസ്താവനയിൽ പറഞ്ഞു
ഇന്ത്യൻ വിദ്യാർത്ഥികൾ ഇതിനകം ഫ്രഞ്ച് ഭാഷ പഠിക്കുന്നവരാണോ അതോ സമ്പൂർണ്ണ തുടക്കക്കാരാണോ എന്നത് പരിഗണിക്കാതെ തന്നെ, ആ സ്ഥാപനത്തിലെ ഭാഷാ പരിശീലനത്തിൻ്റെ അടിസ്ഥാന വർഷം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബിരുദ പ്രോഗ്രാമുകളിലേക്ക് അവർക്ക് പ്രവേശനം നൽകാമെന്ന് എംബസ്സിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ജനുവരി 26 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംഗീകരിച്ച സംയുക്ത പ്രസ്താവനയിൽ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കാനുള്ള ഫ്രാൻസിൻ്റെ പ്രതിബദ്ധതയെ മാക്രോൺ ഊന്നിപ്പറഞ്ഞു, ക്ലാസ്സസ് ഇൻ്റർനാഷണൽസ്, പൂർവ്വ വിദ്യാർത്ഥികൾക്ക് അഞ്ച് വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസ തുടങ്ങിയ സംരംഭങ്ങൾ ഫ്രാൻസിന്റെ ഈ പ്രതിബദ്ധതയെ ആണ് പ്രതിഫലിപ്പിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി . ഫ്രഞ്ച് അക്കാദമിക് സ്‌കോളർഷിപ്പിൻ്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇപ്പോൾ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു
Discussion about this post