പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നതായി പരാതി. ചൊവ്വാഴ്ച മാത്രം 20 പേർക്ക് ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശങ്ങളിൽ തെരുവുനായകൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നേരത്തെ തന്നെ ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു. നിരവധി തെരുവ് നായകളാണ് ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. കടിയേറ്റ ഭൂരിഭാഗം പേരെയും ഒരേ നായ തന്നെയാണ് കടിച്ചത് എന്നാണ് പറയപ്പെടുന്നത്.
അടൂര്‍ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥന്‍ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോണ്‍ (83), മണക്കാല സ്വദേശി കരുണാകരന്‍ (78), അടൂര്‍ സ്വദേശി ജോസഫ് ഡാനിയേല്‍ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂര്‍ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂര്‍ സ്വദേശി രാമകൃഷ്ണന്‍ (70) എന്നിവരാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Discussion about this post