ലഖ്‌നൗ: ഇന്ത്യൻ സിനിമാ ലോകത്തിൽ സമഗ്രാധിപത്യമുള്ള ബോളിവുഡിന് കനത്ത എതിരാളിയാകാൻ ഒരുങ്ങി ഉത്തർ പ്രദേശ്. ഇന്ത്യൻ സിനിമാ വ്യവസായത്തെ മുംബൈയിൽ മാത്രം കേന്ദ്രീകരിക്കാതെ വൈവിധ്യവത്കരിക്കണം എന്ന ഉദ്ദേശവുമായാണ് നോയിഡയിൽ പുതിയൊരു ഫിലിം സിറ്റി സ്ഥാപിക്കുവാനുള്ള നീക്കവുമായി ഉത്തർ പ്രദേശ് സർക്കാർ നീങ്ങുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ഇതിനു വേണ്ടിയുള്ള ചർച്ചകൾ ചലച്ചിത്ര ലോകത്തെ പ്രമുഖരുമായി യോഗി ആദിത്യനാഥ് നടത്തിയിരുന്നു. കൂടാതെ സ്ഥലം ഏറ്റെടുക്കലും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉത്തർപ്രദേശ് സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഫിലിം സിറ്റി ഏറ്റെടുക്കുവാനുള്ള പ്രക്രിയകൾക്കൊടുവിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ഇന്ന് ഫിലിം സിറ്റിയുടെ കരാർ സ്വന്തമാക്കിയതോടെ ഫിലിം സിറ്റി മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്
ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിൻ്റെ ബേവ്യൂ പ്രോജക്ട്സ് എൽഎൽപിയും ഭൂട്ടാനി ഗ്രൂപ്പും സംയുക്തമായിട്ടാണ് ജെവാറിലെ നോയിഡ വിമാനത്താവളത്തിന് സമീപം സെക്ടർ 21 ൽ ഫിലിം സിറ്റി പ്രോജക്റ്റ് വികസിപ്പിക്കുന്നത്. ലേലം വിളിയിൽ പങ്കെടുത്ത മറ്റ് മൂന് പേരേക്കാൾ ഏറ്റവും ഉയർന്ന ലാഭ ശതമാനം ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചതിനാലാണ് ബോണി കപൂറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് കരാർ ലഭിച്ചിരിക്കുന്നത്
ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിൻ്റെ ബേവ്യൂ പ്രോജക്ട്‌സ് എൽഎൽപി, കെസി ബൊക്കാഡിയയുടെ ലയൺസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, നടൻ അക്ഷയ് കുമാറിൻ്റെ സൂപ്പർസോണിക് ടെക്‌നോബിൽഡ് പ്രൈവറ്റ് ലിമിറ്റഡ്, ടി-സീരീസിൻ്റെ സൂപ്പർ കാസറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ സാങ്കേതിക മൂല്യനിർണ്ണയത്തിൽ യോഗ്യത നേടിയ നാല് കമ്പനികൾ യഥാക്രമം സ്ഥാനം ലേലം വിളിയിൽ സ്ഥാനം പിടിച്ചിരുന്നു.
യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥരുടെ സമിതി ചൊവ്വാഴ്ച സാമ്പത്തിക ബിഡ്‌ഡുകൾ തുറക്കുകയും ബേവ്യൂ പ്രോജക്ട്സ് എൽഎൽപിയും ഭൂട്ടാനി ഗ്രൂപ്പും സർക്കാരിന് ലാഭത്തിൻ്റെ പരമാവധി 18 ശതമാനം വിഹിതം വാഗ്ദാനം ചെയ്ത് ഏറ്റവും ഉയർന്ന ബിഡ് ഇട്ടതായി കണ്ടെത്തുകയും ചെയ്തു
ഇതോടു കൂടിയാണ് ബോളിവുഡിന് കനത്ത വെല്ലുവിളിയാകുന്ന ഫിലിം സിറ്റിയുടെ നിർമ്മാണം ബോണി കപൂറിലേക്ക് വന്നു ചേർന്നിരിക്കുന്നത്
Discussion about this post