Thursday, November 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അയ്യപ്പഭക്തരെ പരിഹസിച്ച് മന്ത്രി കെ രാധാകൃഷ്ണൻ; ദർശനം കിട്ടാതെ മടങ്ങിയത് കപടഭക്തൻമാരെന്ന് മന്ത്രി; പരാമർശം നിയമസഭയിൽ

by Brave India Desk
Jan 31, 2024, 12:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; അയ്യപ്പഭക്തരെ പരിഹസിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം. പോലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ തീർത്ഥാടകരെ ദുരിതത്തിലാക്കിയില്ലേയെന്ന എം വിൻസെന്റിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

യഥാർത്ഥ ഭക്തൻമാരാരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ല. കപടഭക്തൻമാർ മാത്രമാണ് അത് ചെയ്തതെന്ന് ആയിരുന്നു മന്ത്രിയുടെ വാക്കുകൾ. സന്നിധാനം വരെ തിരുമുടിക്കെട്ടുമായി എത്തിയ ശേഷം അവിടെ നിന്ന് തിരിച്ചുപോരുന്ന രണ്ടോ മൂന്നോ ആളുകളെ എടുത്ത് അതിന്റെ പ്രചാരണം വല്ലാതെ കൊടുക്കുകയാണ്. പതിനായിരക്കണക്കിന് ഭക്തർ വർഷങ്ങളായി രണ്ടും മൂന്നും ദിവസം നിന്ന് ദർശനം നടത്തി പോകുകയാണ്. ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാൻ നോക്കുകയാണെന്നത് യാഥാർത്ഥ്യമാണെന്ന് ആയിരുന്നു മന്ത്രിയുടെ വാക്കുകൾ.

Stories you may like

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: അറസ്റ്റ് ഉടൻ!

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

പോലീസ് നിയന്ത്രണം ഭക്തരെ ദുരിതത്തിലാക്കിയില്ലെന്നും മന്ത്രി വാദിച്ചു. ഭക്തരെ നിയന്ത്രിക്കാൻ വേണ്ടി പോലീസിന് കുറച്ച് ഇടപെടേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസം വേറെയാണ്.

പോലീസ് നല്ലതുപോലെ ഇടപെട്ടു. ആദ്യം വെർച്വൽ ക്യൂവിൽ 90000 പേരെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് 80000 ആക്കി ചുരുക്കി. വെർച്വൽ ക്യൂ ദർശനത്തിനൊപ്പം സ്‌പോട്ട് രജിസ്‌ട്രേഷനും കൂടാതെ ഭക്തർ സ്വമേധയാ പലവഴിയിലൂടെ വരുന്ന സ്ഥിതിയുണ്ടായി. അങ്ങനെയാണ് നിയന്ത്രണവിധേയമല്ലാതെ ഭക്തർ വന്നത്. അങ്ങനെ വരാതിരിക്കാൻ വേണ്ടി പോലീസിന്റെ ഭാഗത്ത് നിന്ന് മുൻകരുതൽ എടുത്തുവെന്നത് യാഥാർത്ഥ്യമാണെന്നും അത് ശരിയായിരുന്നുവെന്ന അഭിപ്രായമാണ് സർക്കാരിനെന്നും മന്ത്രി പറഞ്ഞു.

നിലയ്ക്കലിൽ ഉൾപ്പെടെ പത്തും പന്ത്രണ്ടും മണിക്കൂറുകൾ കാത്തുനിന്നിട്ടും പമ്പയിൽ പോലും എത്താനാകാതെയാണ് ഭക്തർ മടങ്ങിയത്. ശബരിമല യാത്ര വേണ്ടെന്ന് വെച്ച് പന്തളം ശ്രീധർമ്മശാസ്താക്ഷേത്രത്തിലുൾപ്പെടെ എത്തി ഭക്തർ മാലയൂരി മടങ്ങുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വലിയ ചർച്ചയായിരുന്നു. ഭക്തരിലും ഹൈന്ദവ സംഘടനകളിലും ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ദേവസ്വം ബോർഡും പോലീസും സർക്കാരും വിവിധ വകുപ്പുകളും ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ തീർത്തും പരാജയപ്പെട്ടുവെന്ന ആക്ഷേപവും വിമർശനവും ഭക്തർക്കിടയിൽ ശക്തമായിരുന്നു.

Tags: k radhakrishnanദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻsabarimalaminister
Share5TweetSendShare

Latest stories from this section

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

16കാരനെ ഭീകരസംഘടനയിൽ ചേരാൻ നിർബന്ധിച്ച കേസ്;എൻഐഎ അന്വേഷിക്കും…

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ചുഴലിക്കാറ്റായേക്കും: കനത്ത മഴയ്ക്ക് സാധ്യത

‘ഇത് രക്തസാക്ഷിത്വം’ തെറ്റിദ്ധരിക്കപ്പെട്ടത്: ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഉമർ

അറസ്റ്റ് വാർത്ത പുറത്തറിഞ്ഞതിന് ശേഷം ഫോൺ കുളത്തിൽ,ചോദ്യം ചെയ്യലിനിടെ പൊട്ടിത്തെറി: ഉമറിന്റെ വീഡിയോ ലഭിച്ചത് സഹോദരനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ

Discussion about this post

Latest News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു: അറസ്റ്റ് ഉടൻ!

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

കഴുത്തൊപ്പം കടം…അറബിക്കടലിൽ കൃത്രിമ ദ്വീപ് സ്വപ്‌നം കണ്ട് പാകിസ്താൻ: മാസ്റ്റർ പ്ലാൻ അസിം മുനീറിന്റേത്….

ഇന്ത്യയ്ക്ക് യുഎസിന്റെ കിടിലൻ ആയുധങ്ങൾ: പ്രതിരോധശക്തിയുടെ ഭാഗമാകാൻ പോകുന്നത് ടാങ്ക് വേധ ജാവലിൻ മിസൈലുകൾ…

ഇന്ത്യയ്ക്ക് യുഎസിന്റെ കിടിലൻ ആയുധങ്ങൾ: പ്രതിരോധശക്തിയുടെ ഭാഗമാകാൻ പോകുന്നത് ടാങ്ക് വേധ ജാവലിൻ മിസൈലുകൾ…

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി

ഭീകരരുടെ വളർത്തുകേന്ദ്രം? ഇന്ത്യൻ മുജാഹിദീൻ നേതാവ് മിർസ ഷദാബ് ബെയ്ഗും അൽ ഫലാഹിലെ പൂർവ്വ വിദ്യാർത്ഥി

നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

നിങ്ങളെന്തിന് കോൺഗ്രസിൽ തുടരുന്നു?:പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് പിന്നാലെ തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

ബാരാമുള്ള: ഓർമ്മകളുടെ ശ്മശാനത്തിലേക്ക് ഒരു യാത്ര: കശ്മീരിന്റെ ആത്മാവ് വിങ്ങിപ്പൊട്ടുന്ന ചിത്രം

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാവും: പുതിയ 14 കേന്ദ്രങ്ങൾ,ഒന്ന് തൃശൂരിൽ: സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies